പദ്ധതി പോര, പേടി മാറ്റണം
പദ്ധതികളുടെ ബാഹ്യപ്രകടനങ്ങളല്ല അവയുടെ പ്രയോഗമികവാണ് ഏതു ഭരണസംവിധാനത്തെയും കരുത്തുറ്റതാക്കുന്നത്. കേരളത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കു്ട്ടികള്‍ ഉള്‍പ്പടെയുള്ളരുടെ കുറ്റകൃത്യങ്ങല്‍ പെരുകുമ്പോഴും ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം വര്‍ധിക്കുമ്പോഴും സാധാരണ ജനം പേടിച്ചു വിറയ്ക്കുകയാണ്.
ലഹരി ഉപയോഗമാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള ഒരു പ്രധാന കാരണം. അതു തടയാനാണ് പുതിയ സര്‍ക്കാര്‍ തൂഫാന് പദ്ധതിയുമായി എത്തിയത്. തൂഫാന് അങ്ങിനെ ആഞ്ഞടിക്കുമ്പോഴും എക്സൈസ് വകുപ്പ് ഉള്‍പ്പെടെ മറ്റു ചില പദ്ധതികളുമായും രംഗത്തെത്തി. ആഭ്യന്ത്രവകുപ്പ് ഇന്നലെ രണ്ടു ഡിജിറ്റല്‍ പദ്ധതികള്‍ കൂടി ആരംഭിച്ചു. 'എച്ച് എംഎസ്ആക്ട്സ്', 'ഹോംസ'് എന്നിങ്ങനെയാണ് ഈ പദ്ധതികളുടെ പേര്ുകള്. ആഭ്യന്തര മന്ത്രിക്കു നേരിട്ടുലഭിക്കുന്ന പരാതികളിന്മേല് വേഗത്തില്‍ നടപടി എടുക്കുന്നതിനാണ് എച്ച് എം ആക്ട്സ് പദ്ധതി. പരാതികളിന്മേല് സ്വീകരിക്കുന്ന നടപടികള്‍ പരാതിക്കാരനെയും അറിയിക്കും.
പ്രധാന കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളും അടിയന്തര ശ്രദ്ധ ആവശ്യമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും ആഭ്യന്തര മന്ത്രിക്കും വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥര്‍ക്കും തത്സമയം തന്നെ ലഭ്യമക്കാനുള്ളതാണ് 'ഹോംസ്' എ്ന്ന പേരിലുള്ള പദ്ധതി. ഭരണപരമായ ഏകോപനം മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്തുന്നതിനുമുള്ള ഒരു ശ്രമമാണ് ഈപദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. കേരള പോലീസിന്റെ ഡിജിറ്റല്‍ വിഭാഗമായ ഐ കോപ്സാണ് രണ്ടു പദ്ധതികള്‍ക്കുമുള്ള സോഫ്റ്റ്വെയര് രൂപകലമപന ചെയ്തിരിക്കുന്നത്. വ്യക്തിവിവരങ്ങളും രഹസ്യ വിവരങ്ങളു സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനവും സജ്ജമാണ്.
ഫെബ്രുവരിയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡിജിറ്റല്‍ സാക്ഷരതയുടെ രണ്ടാം ഘട്ടമായി ഡിജി കേരള 2.0 ആരംഭിച്ചിരുന്നു. സൈബര്‍ സുരക്ഷ, നിര്‍മിത ബുദ്ധി, തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഉപയോഗിക്കുന്ന രീതികള്‍ തുടങ്ങി സാധാരണക്കാര്‍ക്കു പ്രയോജനപ്രദമായ കാര്യങ്ങളായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. തൊഴിലുറപ്പുകാര്‍ക്ക് ഉള്‍പ്പെടെ ഡിജിറ്റല്‍ സാക്ഷരതയുടെ പാഠങ്ങള്‍ പകര്‍ന്നു കൊടുക്കാനും പദ്ധതി ഉപയോഗിച്ചു. കുറെ പരിപാടികള്‍ സംഘടിപ്പിച്ചു. അതിന്റെ ചിത്രങ്ങളും വാര്‍ത്തകളുമൊക്കെ മാധ്യമങ്ങളില്‍ വന്നു. 2025 ഓഗസ്റ്റ് 21ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തെ പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനമായി പ്ര്ഖ്യാപിക്കുകയും ചെയ്തു. ഡിജി കേരള പദ്ധതിയുടെ ഒ്ന്നാം ഘട്ടത്തിന്റെ സമാപനം അങ്ങിനെ കൊട്ടും കുരവയുമായി നടത്തി. അടിസ്ഥാന ആവശ്യങ്ങള്‍ക്കായി 22 ലക്ഷം ജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഉപകരമങ്ങളുടെ ഉപയോഗത്തില്‍ പരിശീലനം നല്കി എന്നായിരുന്നു അവകാശവാദം.
ഇനിയിപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭ്യമാകുന്നതിനു പുതിയ ചില നിബന്ധനകള്‍ പ്രാബല്യത്തില്‍ വരികയാണ്. ലൈസന്‍സ് ഇല്ലാതെ വാഹനാപടകങ്ങള്‍ ഉണ്ടാക്കിയ പ്രായപൂര്‍ത്തിയാകാത്ത് കുട്ടികള്‍ ഉള്‍പ്പെട്ട നിരവധി കേസുകള്‍ സമീപകാലത്തുണ്ടായ പശ്ചാത്തലത്തില്‍ ഇതൊക്കെ ശ്ലാഘനീയം തന്നെ. പക്ഷേ, ഏതു പദ്ധതിയായാലും അതിന്റെ പ്രയോഗക്ഷമതതന്നെയാണ് പ്രധാനം.
ഗതാഗത ഹൈവേ മന്ത്രാലയം ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് വളരെ വിപുലവും കര്‍ശനവുമായ ചില നിര്‍ദേശങ്ങളാണ് മുന്നോട്ടു വച്ചിരിക്കുന്നത്. ലേണേഴ്സ ലൈസന്‍സിനുള്ള ടെസ്റ്റ് പാസാകുന്നതിന് നേരത്തേ 60 മാര്‍ക്ക് വേണ്ടിടത്ത് അത് 75 മാര്‍ക്ക് ആക്കും. അപേക്ഷ നല്കി 15 ദിവസത്തിനകം റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുത്തിരിക്കണം. 'എപ്പിലപ്സി' തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ അക്കാര്യം അപേക്ഷയില്‍ ചേര്‍ക്കണം. ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ രക്തഗ്രൂപ്പ്, കാഴ്ച, കേള്‍വി സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവയും അറിയിക്കണം. അവയവദാനത്തിനുള്ള സന്നദ്ധത രേഖപ്പെടുത്താനും അവസരമുണ്ട്. നിലവിലെ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിനും മാറ്റമുണ്ടാകും. ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് ലൈസന്‍സിലെ വിവരങ്ങള്‍ മനസിലാക്കാനും കഴിയും.
ഇതൊക്കെ വരുമെന്നു പറയുമ്പോഴും നിരത്തിലെ മരണപ്പാച്ചിലുകള്ക്കു കുറവൊന്നുമില്ല. ഇന്നലെ വൈകുന്നേരം ആറരയോടെ ചങ്ങനാശേരി നഗരപ്രാന്തത്തിലൂടെ പതിനെട്ടുകാര്‍ അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് നിരവധി പേര്‍ക്കു പരിക്കേറ്റിരുന്നു. പായിപ്പാട്, തെങ്ങണ, കണ്ണവട്ട എന്നിവിടങ്ങളിലൂടെ തീപടര്‍ത്തി പാഞ്ഞുപോയ കാര്‍ കാഴ്ചക്കാരില്‍ വലിയ ആശങ്ക പരത്തി.
തിരുവനന്തപുരം ശ്രീകാര്യം പാങ്ങാപ്പാറയില്‍ 17 കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിന്റെ ഉള്ളുകള്ളികള്‍ കേട്ട് കേരളം ആകെ ഞെട്ടിത്തരിക്കുകയാണ്. മറ്റൊരു പതിനേഴുകാരന്റെ കൊടിയ പകയാണ് ഇതിലൂടെ പുറത്തുവരുന്നത്. കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരന് സഹായിയായത് 22 വയസുള്ളൊരു കാപ്പ കേസ് പ്രതിയും.
പോക്സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി അതിജീവിതയെ അതിജീവിതയെ വിട്ടീലെത്തിആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം നടന്നത് പെരുമ്പാവൂരില്‍. പോലീസ് ഇയാളെ പിടികൂടി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതി വരാന്തയില്‍ നിന്നു താഴേക്കു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പരിക്കുകളോടെ പിടികൂടി. വൈകുന്നേരം വീണ്ടും കോടതയില്‍ എത്തിച്ചപ്പള് പ്രതിക്കു മാനസിക പ്രശ്നമുണ്ടെന്ന് അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചു.
മുഖ്യമന്ത്രിക്ക് എസ്കോര്‍ട്ട് വേണ്ടെന്നു പറയാം. അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം. പക്ഷേ അത് നാട്ടിലെ സാധാരണ മനുഷ്യര്‍ക്കുകൂടി ഉണ്ടാകണം. അത് ഉറപ്പാക്കേണ്ടത് മുഖ്മന്ത്രിയുള്പ്പെടയുള്ള ഭരണകൂടമാണ്. കൂടുതല്‍ പോലീസിനെ എസ്കോര്‍ട്ട് നല്കിയപ്പോള് മുഖ്യമന്ത്രി അതു വേണ്ടന്നു കര്‍ശനമായി പറഞ്ഞു. ഡല്‍ഹി കേരള ഹൗസില്‍ എത്തുമ്പോള്‍ കേരള പോലീസിന്റെ പ്രത്യേക സുരക്ഷാവിന്യാസവും വേണ്ടെന്നു വച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍േദശപ്രകാരം ആഭ്യന്തര വകുപ്പ് അതു സംബന്ധിച്ച ഉത്തരവും ഇറക്കി. ഈ സേനയെ കേരളത്തിലെ സര്‍വീസിലേക്കു തിരിച്ചയച്ച് ഇവിടെ സാധാരണ ഡ്്യൂട്ടിക്ക് നിയോഗിക്കും. ഡല്‍ഹി പോലീസിന്റെ സേവനം ഉറപ്പാക്കിക്കൊണ്ടാണ് ഈ തിരിച്ചയയ്ക്കല്‍. മുഖ്യമന്ത്രിയുടെ നിര്‍ഭയത്വം ജനങ്ങളിലേക്ക് പകരാനാവണം.
മാനസിക പ്രശ്നമുള്ളവരും കാപ്പ പ്രതികളും പ്രായപൂര്‍ത്തിയാകാത്ത ക്രിമിനലുകളും ലഹരിക്കടിമകളായവരും ഉന്നത രാഷ്ട്രീയ ബന്ധങ്ങളുടെ തണലില്‍ കഴിയുന്ന ക്രിമിനലുകളുമൊക്കെ അഴിഞ്ഞാടുമ്പോള്‍ തൂഫാനും പരാതിബോധിപ്പിക്കാനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും മാത്രം മതിയാവുമോ? പോലീസ് സ്റ്റേഷനുകള്‍ പോലും ക്രിമിനലുകളുടെയും രാഷ്ട്രീയക്കാരുടെയും അഴിഞ്ഞാട്ടവേദികളായി മാറുമ്പോള്‍ സാധാരണ ജനം എവിടെയാണ് സുരക്ഷ തേടുക?
നന്ദി, നമസ്കാരം.
രചന: സെര്‍ജി ആ്ന്റണി
നന്ദി, നമസ്കാരം.
രചന: സെര്‍ജി ആന്റണി
3 Lakhs
Active Listeners
22
Sub Stations
300+
Charity Activities
150+
Social Initiatives