വിളിച്ചുവരുത്തുന്ന വിവാദങ്ങള്‍
ഭരണകൂടങ്ങളുടെ നയങ്ങളും നിലപാടുകളും നിരന്തരം വിമര്‍ശനവിധേയമാകും. അത് ജനാധിപത്യത്തിലെ പതിവു നടപടി ക്രമമാണ്. എന്നാല്‍ വിവാദങ്ങള്‍ വരുത്തിവയ്ക്കുന്നതിലാണ് ചില ഭരണകര്‍ത്താക്കള്‍ക്ക് താത്പര്യം. വാക്കിലും പ്രവൃത്തിയിലും അതിനുള്ള അവസരം അവര്‍ ഉണ്ടാക്കിക്കൊടുക്കുന്നു. പലതും അനാവശ്യ വിവാദങ്ങളാവും. അതുപക്ഷേ ആളിക്കത്തിക്കാന്‍ ആളുണ്ടാവും. തക്ക സമയത്ത് തീരുമാനങ്ങളെടുക്കാനും അതില്‍ ഉറച്ചുനില്‍ക്കാനും സാധിക്കണം. അല്ലെങ്കില്‍ അപകടം വിളിച്ചുവരുത്തുകയാവും ഫലം.
സംസ്ഥാന സര്‍ക്കാര്‍ സമീപകാലത്ത് സ്വീകരിച്ച പല നിലപാടുകളും ഉത്തരവുകള്‍പോലും പിന്നീടു തിരുത്തേണ്ടിവന്നിട്ടുണ്ട്. തിരുത്തല്‍ നല്ലതുതന്നെ. നല്ല ഉദ്ദേശ്യത്തോടെ നടത്തുന്ന തിരുത്തല്‍ അംഗീകരിക്കപ്പെടും. തോറ്റു പിന്മാറിയെന്നൊക്കെ ചിലര്‍ വിമര്‍ശിച്ചേക്കാം. പക്ഷേ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ മതിയാവും. അത് സുതാര്യമായിരിക്കണമെന്നുമാത്രം.
കേരളം വൈദ്യുതി പ്രതിസന്ധി നേരിടുന്ന സമയമാണ്. അതു നേരിടുന്ന കാര്യത്തില്‍ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങളാണ് ഇപ്പോള്‍ സജീവമായൊരു ചര്‍ച്ചയ്ക്കു വഴി തെളിച്ചിരിക്കുന്നത്. പുറത്തുനിന്നു വൈദ്യുതി വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. വന്‍തുക ഉള്‍പ്പെടുന്ന ഇത്തരം ഏത് ഇടപാടുകളും വിവാദങ്ങള്‍ വിളിച്ചുവരുത്തും. അതു മുന്‍കൂട്ടികണ്ടുകൊണ്ടുതന്നെവേണം ഭരണാധികാരികള്‍ തീരുമാനമെടുക്കേണ്ട്.
ഹിമാചല്‍പ്രദേശില്‍നിന്നും വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി ഒരേ സമയം നല്‍കിയ രണ്ടു റിപ്പോര്‍ട്ടുകളുടെ വൈരുദ്ധ്യമാണ് ഇപ്പോഴത്തെ വിവാദത്തിന്റെ കേന്ദ്രബിന്ദു. ഏതായാലും വിഷയം പ്രതിപക്ഷത്തിനു മറ്റൊരു വടി കൂടി നല്‍കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്നു രാവിലെ നടത്തിയ പത്രസമ്മേളത്തില്‍ വിഷയം കൂടുതല്‍ സജീവമാക്കി. സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. വൈദ്യുതി മന്ത്രിയെയും വൈദ്യുതി ബോര്‍ഡിനെയും നോക്കുകുത്തിയാക്കി മുഖ്യമന്ത്രി ഇടപെടുന്നു എന്നും അദ്ദഹം ആരോപിച്ചു.
വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ മുഖ്യമന്ത്രി നടത്തിയ വിശദീകരണത്തെ വെല്ലുവിളിച്ചുകൊണ്ടാണ് പിണറായി വിജയന്റെ വിശദീകരണം. മുമ്പ് വൈദ്യുതി മന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പിണറായി വിജയന്‍ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഇന്നു രാവിലെ തന്റെ ഭാഗം വിശദീകരിച്ചത്. കേരളത്തില്‍ ഇപ്പോള്‍ വൈദ്യുത പ്രതിസന്ധി ഉണ്ടാകേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആവശ്യത്തിനു മഴ കിട്ടുന്നുണ്ടെന്നും അണക്കെട്ടുകളില്‍ മതിയായ വെള്ളം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജിഎന്‍എ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയില്‍നിന്നു വൈദ്യുതി വാങ്ങാനുള്ള നീക്കത്തെ സംശയമുനയില്‍ നിര്‍ത്താനും പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നു.
കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയുടെ മൂലകാരണങ്ങള്‍ കണ്ടെത്താനോ അതു പരിഹരിക്കാനുള്ള ദീര്‍ഘകാല നയം രൂപീകരിക്കാനോ മാറി മാറിവരുന്ന സര്‍ക്കാരുകള്‍ക്കു കഴിയുന്നില്ല. ആരോപണങ്ങളും സംശയങ്ങളും മാത്രമാണ് ബാക്കി.
കാനഡ ആസ്ഥാനമായുള്ള എസ്എന്‍സി ലാവ്‌ലിന്‍ കമ്പനി 1995-98 കാലഘട്ടത്തില്‍ ഉണ്ടാക്കിയ കരാറില്‍ കെഎസ്ഇബിക്ക് വന്‍നഷ്ടം സംഭവിച്ചു എന്ന കേസ് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അന്ന് വൈദ്യുതി മന്ത്രിയായിരുന്നു പിണറായി വിജയന്റെ രാഷ്ട്രീയത്തെപ്പോലും ഈ വിവാദം ഏറെ ബാധിച്ചു. ആ കേസ് ഇനിയും തീര്‍ന്നിട്ടുമില്ല. കൗതുകകരമാണ് അതിന്റെ നാള്‍വഴികള്‍. പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടായിരുന്നു പദ്ധതി. ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു ആരോപണം.
പിണറായി വിജയനെ ഒമ്പതാം പ്രതിയാക്കി സിബിഐ കേസ് എടുത്തെങ്കിലും 2013ല്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി അദ്ദേഹത്തെും മറ്റു പ്രതികളെയും കുറ്റവിമുക്തരാക്കി. 2017ല്‍ ഹൈക്കോടതിയും കേസ് തള്ളി. സിബിഐയും മറ്റു ചിലരും സുപ്രീംകോടതിയെ സമീപച്ചെങ്കിലും കേസ് നിരന്തരം മാറ്റി വയ്ക്കപ്പെടുകയാണ്.
ഇപ്പോഴിതാ ഇപ്പോഴത്തെ മുഖ്യമന്ത്രിക്കെതിരേ വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട മറ്റൊരു ആരോപണവുമായി പിണറായി വിജയന്‍തന്നെ നേരിട്ടു രംഗത്തെത്തിയിരിക്കുന്നു. ഇന്നു രാവിലെ നടത്തിയ പത്രസമ്മേളത്തില്‍ വൈദ്യുതി ഇടപാടിന്റെ വിശദാംശങ്ങള്‍ നിരത്തിയ അദ്ദേഹം സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്നു. റഗുലേറ്ററി കമ്മീഷന്റെ അനുമതികൂടാതെ 500 മെഗാവാട്ട് വൈദ്യതി സ്വകാര്യകമ്പനിയില്‍നിന്നുവാങ്ങുന്നതുവഴി 727 കോടി രൂപയുടെ അധികബാധ്യത ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. ഈ ഇടപാട് അംഗീകരിക്കാത്തതിന്റെ പേരിലാണ് മികച്ച ഉദ്യോഗസ്ഥനെന്നും തെളിയിച്ച കെഎസ്ഇബി ചെയര്‍മാന്‍ എം രാജമാണിക്യത്തെ ചുമതലയില്‍നിന്നു മാറ്റിയതെന്നും അദ്ദേഹം പറയുന്നു.
ഹിമാചല്‍ പ്രദേശില്‍നിന്നു വൈദ്യുതി വാങ്ങുന്നതിനെയാണ് രാജമാണിക്യം പിന്തുണച്ചതെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. വൈദ്യുതി മന്ത്രി സണ്ണി ജോസഫും ഇതിനോടു താതപര്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി ഇന്നലെ വിശദീകരിച്ച കാര്യങ്ങള്‍ ഇതില്‍നിന്നെല്ലാം ഭിന്നമാണ്.
ജിഎന്‍എ കമ്പനിയുമായി നടത്തിയ എല്ലാ ഇടപാടുകളും വിയോജനക്കുറിപ്പുകളും പുറത്തുവിടണമെന്നാണ് പ്രതിപക്ഷനേതാവിന്റെ ആവശ്യം. ഇത്തരം കാര്യങ്ങളില്‍ ദൂരൂഹത നീക്കുക എന്നതാണു പ്രധാനം. ബന്ധപ്പെട്ട വകുപ്പുകള്‍ക്കുള്ളില്‍നിന്നുതന്നെ പ്രധാനപ്പെട്ട വിവരങ്ങള്‍ പുറത്തുപോകുന്നത് കേരളത്തില്‍ പതിവാണ്. പല അഴിമതികളും അങ്ങിനെയാണ് പിടികൂടപ്പെടുന്നതെങ്കിലും ചിലതെങ്കിലും അനാവശ്യ വിവാദങ്ങളിലേക്കു വഴുതിവീഴും. ഇതു ശ്രദ്ധിക്കേണ്ടത് രാഷ്ട്രീയ നേതൃത്വവം ഭരണാധികാരികളുമാണ്.
ബാര്‍ ലൈസന്‍സ് കൊടുത്തതിലുള്‍പ്പെടെ അധികാരസ്ഥാനങ്ങളെ വകവയ്ക്കാതെ നീങ്ങുന്ന ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി സതീശന്റെ ചാര്‍ട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദവും വിമര്‍നവിധേയമായിരുന്നു. വിമാനയാത്രയില്‍ അഴിമതിയുംം ഭണവീഴ്ചയുമില്ലെന്നു കാട്ടി സംസ്ഥാന പോലീസ് മേധാവി ലോകായുക്തയില്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു.
ഭരണപരമായ കാര്യങ്ങളില്‍ പൂര്‍ണ സുതാര്യത എപ്പോഴും സാധ്യമല്ലെങ്കിലും തീരുമാനങ്ങള്‍ സംശയനിഴലില്‍ ആവാന്‍ പാടില്ല. ജനങ്ങളോടാണ് തങ്ങള്‍ക്ക് ഉത്തരവാദിത്വം എന്ന് ആവര്‍ത്തിച്ചു പറയുന്നവര്‍ ആ വാക്കുകളോടു നീതി പുലര്‍ത്തണം.
നന്ദി, നമസ്‌കാരം.
രചന: സെര്‍ജി ആന്റണി
3 Lakhs
Active Listeners
22
Sub Stations
300+
Charity Activities
150+
Social Initiatives